സ്ത്രീകളുടെ ഇടയിൽ വളരെയേറെ ആശങ്ക ഉണ്ടാക്കുന്ന രോഗമായി മാറിയിരിക്കുന്നു പി.സി.ഒ.എസ്.
അഥവാ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം.
ലക്ഷണങ്ങൾ:
പി.സി.ഒ.എസ്. ഉള്ള സ്ത്രീകളിൽ പല ലക്ഷണങ്ങളും കാണാം. ക്രമംതെറ്റിവരുന്ന ആർത്തവം,
മേൽചുണ്ടിന്റെ ഭാഗം, താടി,
നെഞ്ച്, അടിവയറിന്റെ ഭാഗം തുടങ്ങിയ ശരീരഭാഗങ്ങളിൽ അമിതമായി കാണുന്ന രോമവളർച്ച, മുഖക്കുരു, മുടികൊഴിച്ചിൽ, കഴുത്തിന്റെ പിൻഭാഗത്തും കക്ഷത്തും മറ്റും കാണുന്ന കറുത്തപാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരക്കാരിൽ സാധാരണയായി കാണുന്നു.
മിക്കപ്പോഴും ആർത്തവം വൈകി വരുന്നു. ചിലരിലാകട്ടെ, രക്തസ്രാവം
നീണ്ടുനിൽക്കുന്നതായും കാണാം. 
പി.സി.ഒ.എസ്. ബാധിക്കപ്പെട്ട സ്ത്രീകളിൽ
30-50 ശതമാനം അമിതവണ്ണമുള്ളവരാണ്. മെലിഞ്ഞ ശരീരപ്രകൃതിക്കാരിലും ഇത് കാണുന്നുണ്ട്. ഈ രോഗം ഉള്ളവരിൽ മിക്കപ്പോഴും അണ്ഡോത്പാദനം കൃത്യമല്ലാത്തതുകൊണ്ട് പലപ്പോഴും വന്ധ്യത കാണപ്പെടുന്നു .
ചികിത്സ:
ചികിത്സയിൽ ഔഷധത്തേക്കാൾ പ്രാധാന്യം വ്യായാമത്തിനാണ്.
ശരീരബലം കണക്കാക്കി, ചിട്ടയായി ചെയ്യുന്ന വ്യായാമം വളരെ പ്രയോജനപ്രദമായി കാണുന്നു.
അതുപോലെതന്നെ, ഭക്ഷണകാര്യത്തിലും അതീവശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്രിമമായ
നിറങ്ങളും രുചിക്കൂട്ടുകളുമടങ്ങിയ ഭക്ഷണപദാർഥങ്ങൾ, ദഹിക്കാൻ പ്രയാസമുള്ളവ എന്നിവ ഒഴിവാക്കുക.
വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക.
മാനസിക പിരിമുറുക്കം പരമാവധി കുറയ്ക്കുക.
ഒന്നിനെപ്പറ്റിയും അമിതമായി ചിന്തിക്കാതിരിക്കുക. ഒഴിവുസമയങ്ങളിൽ
mind relax ആവാനുള്ള യോഗാസനങ്ങളിൽ ഏർപെടുക.
ചിട്ടയായ വ്യായാമത്തിനും ഭക്ഷണക്രമത്തിനുമൊപ്പം വൈദ്യനിർദേശപ്രകാരം ചെയ്യുന്ന ഔഷധസേവ,
വസ്തി, വമനം തുടങ്ങിയവ അത്യന്തം ഗുണം ചെയ്യുന്നു. വന്ധ്യതയുള്ളവരിൽ ഇത്തരം ചികിത്സാവിധികൾ ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടുന്നതായി കാണുന്നുമുണ്ട്.
PCOS രോഗികൾക്കുള്ള മികച്ച ഭക്ഷണക്രമം:
• കാർബോഹൈഡ്രേറ്റുകൾ: കുതിർന്ന അരി, ഗോതമ്പ്, റാഗി, കിനോവ തുടങ്ങിയവ.
• പ്രോട്ടീൻ ധാരാളം ഉള്ള ഭക്ഷണം: ചെറുപയർ, കടല, പയർ, കൊഴുപ്പില്ലാത്ത മീൻ, മുട്ടവെള്ള ഭാഗം.
• നല്ല കൊഴുപ്പ്: അവക്കാഡോ, നാളികേരെണ്ണ, ഒലീവ് ഓയിൽ, ബദാം, കശുവണ്ടി.
• കറിവേപ്പില, ഇഞ്ചി, മഞ്ഞൾപ്പൊടി, ജീരകം തുടങ്ങിയ സൂപ്പർഫുഡുകൾ.
• പച്ചക്കറികളും പഴങ്ങളും: സ്പിനാച്, പപ്പായ, ആപ്പിള്, നാരങ്ങ തുടങ്ങിയവ.
ഒഴിവാക്കേണ്ടത്:
• ഷുഗർ അടങ്ങിയ ഇനം – കേക്ക്, ബിസ്കറ്റ്, സോഡ, പായസം തുടങ്ങിയവ.
• പാകം ചെയ്ത ഭക്ഷണങ്ങൾ (processed foods), ഫ്രോസൺ ഫുഡ്സ്.
• കൂടുതൽ കാപ്പിയും ചായയും.
അനുശാസനങ്ങൾ:
• ദിവസവും കുറച്ച് വ്യായാമം ചെയ്യുക (30 മിനിട്ട് നടക്കുക പോലും മതി).
• ഉറക്കം കൃത്യമായി പാലിക്കുക.
• സ്റ്റ്രെസ്സ് കുറയ്ക്കാൻ യോഗ, മെഡിറ്റേഷൻ തുടങ്ങിയവ പരീക്ഷിക്കുക.
Dr. Sifana K.P (B.A.M.S)
Medical Officer
Dr. P. Alikutty's Ayurveda and Modern Hospital - Kottakkal